ലക്നൗ: ഉത്തര്‍പ്രദേശില്‍ മഞ്ഞ് കാരണം കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് റോഡിന് സമീപത്തുള്ള കുളത്തിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചത്. 

അപകടത്തില്‍ കുടുങ്ങിപ്പോയ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. യുപിയിലെ ഹര്‍ദോയി ജില്ലയില്‍ ജാജുപാറ ഷഹദാദ് നഗര്‍ റോഡിലാണ് സംഭവം. രുക്‌സാന, ദര്‍ക്കാസ്, മുന്നെ, ഗുല്‍റാസ്, ആഷിഖ് അലി എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയാണ് അപകടം.