സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം ട്രെയിനിൽ തൂങ്ങി നിന്ന് യാത്ര ചെയ്യവേ തൂണിലിടിച്ചാണ് അപകടം
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ നിന്ന് വീണ് നാല് വിദ്യാർത്ഥികൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ചെന്നൈ ബീച്ചിൽ നിന്ന് തിരുമാൽപുർ വരെ പോകുന്ന സബർബൻ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്.
സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ രാവിലെ എട്ടരയോടെയാണ് അപകടം. ട്രെയിനിന്റ വാതിൽപ്പടിയിൽ തൂങ്ങി യാത്ര ചെയ്തവർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള കോൺക്രീറ്റ് മതിലിൽ ഇടിച്ച് ട്രാക്കിലേക്ക് വീഴുകയായിരുന്നു. 3 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സാധാരണ രണ്ടാമത്തെ പ്ലാറ്റ്ഫോഫോമിലൂടെ വരേണ്ട ട്രെയിൻ നാലാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് വന്നത്. ഇത് എക്സ് പ്രസ് ട്രെയിൻ ട്രാക്കാണ്. ഇതാണ് അപകട കാരണമെന്ന് സ്ഥലം സന്ദർശിച്ച കാഞ്ചീപുരം കളക്ടർ പി പൊന്നയ്യ പറഞ്ഞു.
ചെന്നൈ സബ് അർബൻ ട്രെയിനുകളിൽ രാവിലെ 10 വരെ വൻ തിരക്കാണ്. ആളുകൾ വാതിൽപ്പടിയിൽ തൂങ്ങി യാത്ര ചെയ്യുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിയാറില്ല. കൂടുതൽ സബ് അർബൻ ട്രെയിനുകൾ സർവീസ് നടത്തണമെന്ന ആവശ്യവും ഈ സാഹചര്യത്തിൽ ശക്തമായി ഉയരുന്നുണ്ട്
