തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പൊലീസ് നടപടി തുടരുന്നു. ഞായറാഴ്ച്ച ഉച്ചവരെ 1772 കേസുകളാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

1772 കേസുകളിലായി 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്.