അറസ്റ്റിലായവര്‍ നിലയ്ക്കല്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. പൊലീസുകാരും പ്രതിഷേധകരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

പത്തനംതിട്ട: നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് അഞ്ച് പ്രതിഷേധകരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയവരാണ് പിടിയില‌ായത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അഞ്ച് പേരും സ്ത്രീകളാണ്. അതേസമയം അറസ്റ്റിലായവര്‍ നിലയ്ക്കല്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. പൊലീസുകാരും പ്രതിഷേധകരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

നിലയ്ക്കല്‍ അമ്പലത്തില്‍ ദർശനത്തിനെത്തിയതാണ് തങ്ങളെന്നാണ് ഇവരുടെ വാദം. എന്തിനാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. റാന്നി സ്വദേശികളാണ് അറസ്റ്റിലായ സ്ത്രീകള്‍. അതേസമയം രാവിലെ രഹ്ന ഫാത്തിമയെ മലകയറ്റിയത് പൊലീസാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.