കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തള

ദില്ലി: ഹരിയാനയിലെ മനേസറില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം 22 കാരനായ ബന്ധു പീഡിപ്പിച്ചു. ഓഗസ്റ്റ് 22 ന് രാത്രിയാണ് 22 കാരന്‍ കുഞ്ഞിനെ പീഡിപ്പിച്ചത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് ഏല്‍പ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തള ധള്‍ പറഞ്ഞു. 

രാത്രി 10.30 ഓടെ ഗ്രാമത്തിലെ വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നപ്പോഴാണ് ഇയാള്‍ ആക്രമിച്ചതെന്ന് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കാന്ത ദേവി പറഞ്ഞു. 9 സഹോദരിമാരുടെ അനുജത്തിയാണ് കുട്ടി. കുട്ടി എപ്പോഴും അവളുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്‍റെയും കൂടെ ഗ്രാമത്തിലാണ് ഉണ്ടാകാറുള്ളത്. മറ്റ് സഹോദരങ്ങളും കുടുംബവും ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് താമസം. 

പോക്സോ നിയമ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവിന്‍റെ ബന്ധുവാണ് പ്രതിയായ 22 കാരന്‍. ഇയാള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. അയല്‍ ഗ്രാമത്തിലെ വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. 

കുട്ടിയെ ആക്രമിക്കുന്ന സമയത്ത് സഹോദരിയും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നില്ല. രാത്രിയോചടെ വീട്ടിലെത്തിയ 22 കാരന്‍ കുഞ്ഞിനെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ആയിരുന്നു. സഹോദരി നാട്ടുകാരെ അറിയിക്കുകയും ഇവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഗുരുഗ്രാം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.