ദില്ലിയിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. യമുനാ നദിയിലെ ജലനിരപ്പ് രാവിലെയോടെ 206.60 മീറ്ററായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദേശം നൽകി.
ദില്ലി: ദില്ലിയിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. യമുനാ നദിയിലെ ജലനിരപ്പ് രാവിലെയോടെ 206.60 മീറ്ററായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദേശം നൽകി.
കിഴക്കൻ ദില്ലിയിലെ ഓൾഡ് യമുനാ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഹരിയാനയിൽ പെയ്ത കനത്ത മഴയിൽ ഹസ്തിനി കുഞ്ജ് അണക്കെട്ടിന്‍റെ ഷട്ടർ തുറന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ദില്ലിയില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. മഴ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും മഴ തുടരുന്നതിനാൽ ഗംഗ നദിയിലെ ജലനിരപ്പും ഉയരുന്നുണ്ട്.
