ഴക്കെടുതിയേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാതെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ആയിരത്തിലധികം സഞ്ചാരികളെത്തിയിരുന്ന വാഗമണിൽ ഇപ്പോൾ തിരക്ക് കുറവാണ്. 

ടുക്കി: മഴക്കെടുതിയേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാതെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ആയിരത്തിലധികം സഞ്ചാരികളെത്തിയിരുന്ന വാഗമണിൽ ഇപ്പോൾ തിരക്ക് കുറവാണ്. ഇതോടെ പ്രദേശത്തെ കച്ചവടക്കാരുടെയും ഡ്രൈവർമാരുടെയുമെല്ലാം ഉപജീവനമാർഗം വഴിമുട്ടിയിരിക്കുകയാണ്.

ഏഷ്യയുടെ സ്കോട്ട്ലാന്റെന്ന് വിളിപ്പേരുള്ള വാഗമണ്ണിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കിന് അടുത്തകാലത്ത് വരെ ഒരു കുറവുമുണ്ടായിരുന്നില്ല. പൈൻമരങ്ങളും, മൊട്ടക്കുന്നുകളും, തേയിലത്തോട്ടങ്ങളുമെല്ലാം കാണാനായി ദിവസവും ആയിരങ്ങളാണ് എത്തിയിരുന്നത്. എന്നാൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇടുക്കിയിലേക്കുള്ള വഴിയടഞ്ഞതോടെ ആരും വരാതായി. കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് വീണ്ടും മഴയെത്തിയത്.

സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കച്ചവടക്കാരും പ്രതിസന്ധിയിലായി. പിടിച്ചുനിൽക്കാനാവാതെ നിരവധിപേർ കടയുപേക്ഷിച്ച് പോയി. ഓഫ് റോഡ് ട്രക്കിംഗിന് നിരോധനം വന്നതോടെ ജീപ്പ് ഡ്രൈവർമാരും വഴിമുട്ടിയിരിക്കുകയാണ്.