രൂക്ഷമായ പ്രളയക്കെടുതിയില്‍ മലയാള സിനിമയുടെ പ്രിയ അമ്മ കഥാപാത്രമായ കവിയൂര്‍ പൊന്നമ്മയുടെ വീട് താറുമാറായി.  കുതിച്ചെത്തിയ പ്രളയ ജലം വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങള്‍ ഒഴുക്കിക്കൊണ്ടു പോയി. ആലുവ പുഴയ്ക്ക് അഭിമുഖമായി നിര്‍മിച്ച ശ്രീപാദം എന്ന വീടാണ് പ്രളയം രൂക്ഷമായി ബാധിച്ചു. 

ആലുവ: രൂക്ഷമായ പ്രളയക്കെടുതിയില്‍ മലയാള സിനിമയുടെ പ്രിയ അമ്മ കഥാപാത്രമായ കവിയൂര്‍ പൊന്നമ്മയുടെ വീട് താറുമാറായി. കുതിച്ചെത്തിയ പ്രളയ ജലം വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങള്‍ ഒഴുക്കിക്കൊണ്ടു പോയി. ആലുവ പുഴയ്ക്ക് അഭിമുഖമായി നിര്‍മിച്ച ശ്രീപാദം എന്ന വീടാണ് പ്രളയം രൂക്ഷമായി ബാധിച്ചു. 

വീടിന്റെ ഒന്നാം നിലയില്‍ പൂര്‍ണമായി ചെളിയടിഞ്ഞ നിലയിലാണുള്ളത്. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളടക്കം എല്ലാം നശിച്ച അവസ്ഥയിലാണുള്ളത്. ആല്‍ബങ്ങളെല്ലാം വെള്ളം കയറി നശിച്ചു. അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ് കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ അവസ്ഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

വീട്ടില്‍ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ നിരവധി ചലചിത്ര താരങ്ങളുടെ വീടുകള്‍ വെള്ളം കയറി നശിച്ചിരുന്നു. സലിം കുമാര്‍, ധര്‍മജന്‍, ബീന ആന്റണി, ജോജു, അനന്യ തുടങ്ങിയ താരങ്ങള്‍ പ്രളയക്കെടുതി നേരിട്ടവരാണ്.