2000 സന്നദ്ധപ്രവര്‍ത്തകരുടെ പരിശ്രമത്താല്‍ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങി.ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. മാര്‍ക്കറ്റിനുണ്ടായ നഷ്ടം പരിഹരിക്കാൻ നഗരസഭയ്ക്ക് മാത്രം കഴിയാത്ത സാഹചര്യമാണുളളത്.സര്‍ക്കാരിന്‍റെ അടിയന്തിര സഹായം ഉണ്ടായില്ലെങ്കില്‍ പല വ്യാപാരികളും വൻ കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പു കുത്തുമെന്ന് ഈ രംഗത്തുളളവര്‍ പറയുന്നത്.
തൃശൂര്‍:മധ്യകേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളിലൊന്നായ ചാലക്കുടിയ്ക്ക് പ്രളയത്തിലുണ്ടായത് 300 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരി വ്യവസായികളുടെ വിലയിരുത്തല്‍. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച ഇലക്ട്രോണിക്സ് സാധനങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ ഒലിച്ചുപോയതാണ് നഷ്ടം കൂടാൻ കാരണം. ചാലക്കുടിയില്‍ പ്രളയം ബാധിച്ചപ്പോള്‍ ആദ്യം വെള്ളത്തില്‍ മുങ്ങിയത് ഈ മാര്‍ക്കറ്റാണ്.പ്രളയാനന്തരം മെല്ലെ മെല്ലെ മുന്നോട്ടുവരികയാണ് ഇവിടത്തുകാര്‍.