കഴിഞ്ഞ ദിവസം വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ ആവശ്യം വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മഴയും ഉരുള്‍പൊട്ടലും കൂടിയതോടെ ഈ തുക മതിയാവാതെ വരും. ആ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

തിരുവനന്തപുരം: തോരാതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതിനായി മദ്യത്തിന്‍റെ വില കൂട്ടാനും തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ കിട്ടുന്ന തുക ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന ഉറപ്പിലാണ് വില കൂട്ടുന്നത്. 

നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതിനുമായി പൊതുജനങ്ങളില്‍ നിന്നും പണം കണ്ടെത്തുന്നുണ്ട്. എന്നാല്‍, അത് മതിയാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. 