ഫ്ലോറിഡ: നഗരത്തെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയില്‍ സുപ്രധാന വഴിത്തിരിവ്. ഒരാഴ്ച്ചക്കിടയിൽ നാലു യുവതികളെ കൊല്ലപ്പെടുത്തിയ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഇയാളുടെ കൂട്ടാളിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 44കാരനായ വില്ല്യം ബോയിട്ടാണ് പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാനായി സ്വയം വെടിയുർത്തിയത്.
ജോർജ്ജിയിലെ വെസ്റ്റ് പോയിന്‍റ് ഹോട്ടലിൽ കൂട്ടാളിയായ മേരി റൈസിന് ഒപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ . ഫ്ലോറിഡയിൽ വിവിധ സ്ഥലങ്ങളിൽ നാലു സ്ത്രീകളെ കൊല്ലപ്പെടുത്തിയ കേസ്സിൽ ഇരുവരെയും പോലീസ് അന്വേഷിച്ചു വരികയായിരുന്നു.ഇവർ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അറസ്റ്റ് ചെയ്യാൻ എത്തുകയായിരുന്നു.പോലീസ് എത്തി ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു മേരി റൈസിനെ കസ്റ്റഡിയിൽ എടുത്തു. ഇത് മനസ്സിലാക്കിയ വില്ല്യം മുറിക്കുള്ളിൽ വെച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
ജനുവരി 31 മിൽട്ടണലിലെ ഹോട്ടലിൽ വെച്ച് രണ്ട് സ്ത്രീകളെ ഇവർ വെടിവെച്ച് കൊന്നിരുന്നു ,പിന്നീട് ആലബാമിൽ സ്ത്രീയെ കൊലപ്പെടുത്തി വാഹനം കൈയിലാക്കി കടന്ന കളഞ്ഞ രണ്ടു പേരും വീണ്ടും കൊലപതാകങ്ങൾ തുടരുകയായിരുന്നു.എന്തിനു വേണ്ടിയാണ് ഇരുവരും നരഹത്യ നടത്തിയത് എന്നത് പോലീസിന് വ്യക്തമല്ല.കൂടുതൽ ചൊദ്യം ചെയ്യാലിനായി യുവതിയെ ഫ്ലോറിഡ പോലിസിന് കൈമാറും.
