അന്തരീക്ഷത്തിലൂടെ പറന്ന് വന്ന് വധുവിന്റെ തലയില്‍ വീഴുന്ന മൂടുപടം; വൈറലായി വീഡിയോ

First Published 6, Apr 2018, 2:46 PM IST
flying veils new trend in wedding
Highlights
  • വ്യത്യസ്തതയ്ക്കായി എന്ത് പരീക്ഷണവും ചെയ്യുന്നവര്‍ക്കായി പുതിയൊരു ട്രെന്‍ഡ് 

വിവാഹച്ചടങ്ങില്‍ വ്യത്യസ്തത തേടുന്നവരാണ് എല്ലാ വധു വരന്മാരും. വിവാഹ വസ്ത്രം ,ഭക്ഷണം, സമ്മാനങ്ങള്‍, സര്‍പ്രൈസുകള്‍ തുടങ്ങി തങ്ങളുടെ വിവാഹം വേറിട്ടതാകാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണ് ന്യൂജെന്‍ വധു വരന്മാര്‍. വ്യത്യസ്തതയ്ക്കായി വിവാഹം വെള്ളത്തിന് അടിയില്‍വച്ച് വരെ നടത്തുന്നവരുമുണ്ട്. അത്തരത്തില്‍ വ്യത്യസ്തതയ്ക്കായി പരീക്ഷിക്കാവുന്ന വേറിട്ട മാര്‍ഗവുമായാണ് ചൈനയിലെ വിവാഹ വസ്ത്ര വിപണി. 

വധുവിന്റെ ഗൗണില്‍ ഏറെ പ്രാധാന്യമുള്ളതാണ് മൂടുപടം. എന്നാല്‍ വേദിയിലെത്തുന്ന വധുവിനെ പറന്ന് പുല്‍കുന്ന മൂടുപടം കണ്ടിട്ടുണ്ടോ? പറന്ന് വന്ന് വധുവിനെ പുല്‍കുന്ന മൂടുപടങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാഹ ചടങ്ങുകളിലെ പ്രത്യേകത. 

മനോഹരമായ വെളുത്ത ഗൗണണിഞ്ഞ വധുവിനെ അന്തരീക്ഷത്തിലൂടെ മൂടുപടം വന്ന് പുണരുന്നത് ഹാരിപോര്‍ട്ടര്‍ സിനിമകളിലെ മാജിക്കുകള്‍ പോലെ തോന്നും. വരന്റെ കയ്യില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും പറന്നുയരുന്ന മൂടുപടം വളരെ കൃത്യമായി വധുവിന്റെ തലയില്‍ വീഴുന്നത് കാണാനും കൗതുകകരമാണ്. 
 

loader