ബിഹാര്‍: മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവും ജഗനാഥ് മിശ്രയും ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ടുജി, ആദര്‍ശ് കേസുകളില്‍ സംഭവിച്ചതു പോലെ വിധി തനിക്ക് അനുകൂലമാകുമെന്ന് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. 34 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. കുറ്റപത്രം നല്‍കിയ മൂന്ന് കേസുകളില്‍ ഒന്നിലാണ് ഇന്ന് വിധി വരുന്നത്. മറ്റ് രണ്ടു കേസുകളിലെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
