ദില്ലി: ദില്ലിയിൽ പുതുവത്സര ദിനത്തിലും കനത്ത മൂടൽ മഞ്ഞ്. കാഴ്ച പരിധി 50 മീറ്ററിൽ താഴെയാണ്. വ്യോമ റെയിൽ ഗതാഗതത്തെ മഞ്ഞ് സാരമായി ബാധിച്ചു. രണ്ടാം ദിനവും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ മഞ്ഞ് സാരമായി ബാധിച്ചു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ് . 270 വിമാനങ്ങൾ വൈകുമെന്നാണ് വിവരം . 50 വിമാനങ്ങളെ മറ്റിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. 18 സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. 59 ട്രെയിനുകൾ വൈകി ഓടുകയാണ് 18 ട്രെയിനുകളുടെ എണ്ണം പുനക്രമീകരിച്ചു.
ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ് : 270 വിമാനങ്ങൾ വൈകും, 18 സർവ്വീസുകൾ റദ്ദാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
