ദില്ലി:ദില്ലിയിലെ പുകമഞ്ഞിന് ശമനമില്ല. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണം രൂക്ഷമായി. നഗരമാകെ ഇരുള്‍മൂടിയ നിലയിലാണ്.
ദില്ലിയിലെ കുറഞ്ഞ താപനില 7.4 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഇര്‍പ്പം രേഖപ്പെടുത്തിയിരുന്നു. ഇതാണ് അന്തരീക്ഷ മലിനീകരണം കുട്ടാനിടയാക്കിയത്.
ഈ മാസം 23 മുതല്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതോടെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. കനത്തെ പുകമഞ്ഞ് ഗതാഗതത്തേയും സാരമായി ബാധിച്ചു. 38 ട്രെയിനുകള്‍ വൈകിയോടുകയും 15 ട്രെയിനുകള്‍ റദ്ദാക്കുകയും ഏഴെണ്ണം പുനക്രമീകരിക്കുകയും ചെയ്തു.
