കത്വ, ഉന്നാവ പീഡനക്കേസ് മോദിയെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

ദില്ലി: കത്വ, ഉന്നാവ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ്, വല്ലപ്പോഴും വാ തുറക്കണമെന്നുമായിരുന്നു മോദി പണ്ട് തന്നെക്കുറിച്ച് പറഞ്ഞത്. ആ ഉപദേശം ഉപ്പോള്‍ മോദിക്ക് നല്‍കുകയായാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും വാ തുറന്ന് സംസാരിക്കണം- മന്‍മോഹന്‍ സിംഗ് തിരിച്ചടിച്ചു.

വലിയ വിമര്‍ശനം വേണ്ടി വന്നു മോദിക്ക് ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍. പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരണം വൈകിക്കരുത്. അത് കുറ്റവാളികള്‍ മുതലെടുക്കും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കൂവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.