ശശി തരൂര്‍ ട്വീറ്റിന്റെ അര്‍ത്ഥം അറിയാന്‍ ഡിക്ഷ്ണറി കയ്യിലെടുത്തേ മതീയാകൂ എന്നത് വെറും ട്രോളല്ല, സത്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇത്തവണ പുതിയൊരു വാക്ക് കൂടി പരിചയപ്പെടുത്തിയെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്. 

Scroll to load tweet…

വാക്കുകള്‍ ആശയ വ്യക്തതയ്ക്കുള്ളതാണ്. തനിക്ക് അറിയിക്കാനുള്ള ആശയത്തിന്റെ അര്‍ത്ഥം പൂര്‍ണമാകാന്‍ ആവശ്യമായ പദം മാത്രമാണ് ഉപയോഗിക്കുന്നത്. സങ്കീര്‍ണമായ വാക്കുകള്‍ മനപ്പൂര്‍വ്വം ഉപയോഗിക്കുന്നതല്ലെന്നുമായിരുന്നു തരൂരിന്റെ ഇത്തവണത്തെ ട്വീറ്റിന്റെ ആശയം. 

എന്നാല്‍ ഈ ട്വീറ്റിലുമുണ്ട് അതിസങ്കീര്‍മായൊരു വാക്കെന്നാണ് ഫോളോവേര്‍സ് പറയുന്നത്. ഈ വാക്ക് തന്നെയാണ് ട്രോളുകള്‍ക്ക് കാരണം. Rodomontade എന്ന വാക്കാണ് തരൂര്‍ ഫോളോവേഴ്‌സിനെ കുഴക്കിയത്. ഇതോടെ അര്‍ത്ഥം തേടിയിറങ്ങി അവര്‍. ഇതിനിടയില്‍ തരൂരിന്റെ Rodomontade നെ ട്രോളി മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമെത്തി. 

Scroll to load tweet…

ഇംഗ്ലീഷ് പഠിക്കണമെങ്കില്‍ തന്റെ സുഹൃത്ത് തരൂരിനെ ഫോളോ ചെയ്യൂ... നിലവിലുണ്ടോ എന്ന് പോലും നമുക്കറിയാത്ത വാക്കുകള്‍ അറിയം. അവ വാചകമാക്കാന്‍ കഷ്ടപ്പെടുമെങ്കിലും കേള്‍ക്കാന്‍ രസമാണെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…