തിരുവനന്തപുരം: സംസ്ഥാനത്ത് 43 ബേക്കറികള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം. ക്രിസ്മസിനും പുതുവത്സരത്തിനും മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 34ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.