കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റു ആറ് വയസ്സുകാരന്‍ മരിച്ചു. ഉളിക്കല്‍ നുച്യാട് സ്വദേശി സലീമിന്റെ മകന്‍ മുഹമ്മദ് യാസ് ആണ് മരിച്ചത്. ഉളിക്കല്‍ വയത്തൂര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

കുട്ടിയുടെ ഉമ്മയടക്കം ഒന്‍പത് പേര്‍ ചികിത്സയിലാണ്. അയല്‍ വീട്ടില്‍ നിന്നും ഗൃഹപ്രവേശ ചടങ്ങില്‍ ലഭിച്ച ബിരിയാണി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വീണ്ടും ചൂടാക്കി കഴിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.