കഴക്കൂട്ടത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരെ ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മീന്‍ കറിയില്‍ നിന്നാണ് ഭക്ഷ്യവിഷ ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സി.ആര്‍.പി.എഫ് ക്യാമ്പിലെ നാലു അടുക്കളകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു. പരിശോധനക്കായി ഭക്ഷണ സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചിട്ടുണ്ട്. പരിശോധനയുടെ ഫലം വന്നതിനു ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ കോളജിലെത്തിയ മന്ത്രി കെ.കെ.ഷൈലജ അറിയിച്ചു
മൂന്നു ദിവസം മുമ്പാണ് 450 ജവാന്‍മാര്‍ ട്രെയിനിങ്ങിന്റെ ഭാഗമായി പള്ളിപ്പുറത്തെ ക്യാമ്പിലെത്തിയത്. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കാനായി ക്യാമ്പിലെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സി.ആര്‍.പി.എഫ് അധികൃതര്‍ തടഞ്ഞതായും ആക്ഷേപമുണ്ട്.
