കോഴിക്കോട്: കോഴിക്കോട് കുറ്റിയാടി നടുപൊയ്ല്‍ യു.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 11 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരമാണ് കുറ്റിയാടി നടുപൊയ്ല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂളില്‍ നിന്ന് ഉച്ചക്കും വൈകുന്നരവും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു.
ഛചര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ട കുട്ടികളെ ആദ്യം കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എല്‍.കെ.ജിയിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പതിനൊന്ന് കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. പാലില്‍ നിന്നാകാം വിഷബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് സ്‌കൂള്‍ അധികൃതര്‍.700 ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
