Asianet News MalayalamAsianet News Malayalam

സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

  • ഹോട്ടലുകള്‍ക്കെതിരെ നടപടി
  • അടച്ചു പൂട്ടണമെന്ന് നാട്ടുകാര്‍
food safety department raid in wayand hotel
Author
First Published Jul 4, 2018, 1:11 PM IST

വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ  സ്റ്റാര്‍ഹോട്ടലിലും മെസ്സുകളിലും നഗരസഭ ആരോഗ്യ വിഭാഗം  നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ആരോഗ്യ വിഭാഗം ബുധന്‍ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. ചോറ്, മാംസ-മത്സ്യ ഭക്ഷണങ്ങള്‍, എണ്ണ, പൊറോട്ട മാവ്, കറിക്കൂട്ടുകള്‍ അടക്കം നിരവധി പഴകിയ സാധനങ്ങള്‍ കണ്ടെത്തി. 

ഷീലി സാച്ച് ഇന്‍, കഫേ ഖത്തര്‍, വാവാ ഹോട്ടല്‍, ബിസ്മി ഹോട്ടല്‍, അലങ്കാര്‍ ഹോട്ടല്‍, അരവിന്ദ് ഹോട്ടല്‍, ആശ മെസ് എം.ഇ.എസ് മെസ്സ്, കെ.കെ. മെസ് എന്നിവിടങ്ങളിലായിരുന്നു പഴകിയ ഭക്ഷണങ്ങളും ഭക്ഷണം തയ്യാറാക്കാനുള്ള കൂട്ടും സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ ബീനാച്ചിയിലെ ഭക്ഷണ ശാലകളിലും പരിശോധന നടത്തുകയാണ്. വാവാ ഹോട്ടല്‍ നഗരസഭ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും വന്‍തുക പിഴ ഈടാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു പറഞ്ഞു. 

old Food

എച്ച്.ഐ.ടി.അംബിക ജെ.എച്ച്.ഐമാരായ പി.എസ്.സുധീര്‍, പി.എസ്.സവിത, ബി. മനോജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അതേ സമയം മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയിലും സമാനരീതിയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വീണ്ടും കണ്ടെത്തയാല്‍ പിഴ ചുമത്തുന്നതിനൊപ്പം ഹോട്ടലുകള്‍ നിശ്ചിത കാലത്തേക്ക് പൂട്ടിക്കുന്നതിനാവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നുത്. 

Follow Us:
Download App:
  • android
  • ios