ട്രോളിലെ താരങ്ങളുടെ മുഖഭാവവും ഇരിപ്പും ശ്രദ്ധേയമാണെന്ന് പറയാതിരിക്കാനാകില്ല
തിരുവനന്തപുരം: കാല്‍പന്ത് ആരാധകരുടെ ആഘോഷക്കാലമാണ് ലോകകപ്പ്. എന്നാല്‍ ഇക്കുറി മറ്റൊരു കൂട്ടര്‍ കൂടി ലോകകപ്പ് ആഘോഷമാക്കിയിട്ടുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടും ചിരിയും ചിന്തയും പടര്‍ത്തുന്ന ട്രോളര്‍മാര്‍ ലോകകപ്പിനിടിയിലും രസകരവും ചിന്തിപ്പിക്കുന്നതുമായ ട്രോളുകളുമായി കളം നിറഞ്ഞിട്ടുണ്ട്.
ആദ്യ മത്സരം മുതല്‍ ട്രോളാഘോഷം പൊടിപൊടിക്കുകയാണ്. ജര്‍മനി, അര്‍ജന്‍റീന, സ്പെയിന്‍, ബ്രസീല്‍ ടീമുകളുടെ പുറത്താകലും നെയ്മറിന്‍റെ പമ്പരം പോലുള്ള കറക്കവും വീഴ്ചയും സ്പെയിനിന്‍റെ ആയിരും പാസുമെല്ലാം ആഘോഷിച്ച ട്രോളര്‍മാര്‍ ഇപ്പോള്‍ കലാശ പോരാട്ടത്തെയാണ് ഏറ്റെടുത്തിരിക്കുന്നത്.
അതിനിടയിലാണ് കാല്‍പന്തുലോകത്തെ മിശിഹയും മാന്ത്രികനുമടക്കം മുഴുവന്‍ മഹാരഥന്‍മാരും ഒന്നിച്ച് ലോകകപ്പ് ഫൈനല്‍ മത്സരം കാണാനിരിക്കുന്ന ട്രോളുമായി ഫുട്ബോള്‍ അരീന രംഗത്തെത്തിയത്. ട്രോളിലെ താരങ്ങളുടെ മുഖഭാവവും ഇരിപ്പും ശ്രദ്ധേയമാണെന്ന് പറയാതിരിക്കാനാകില്ല.
