ലണ്ടന്‍: ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന കേസില്‍ യുവതികള്‍ ലണ്ടന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 2015 നവംബര്‍ 29-ന് നടന്ന സംഭവത്തിന്‍റെ വിചാരണയ്ക്ക് ഇടയിലാണ് സംഭവം. മൂന്ന് യുവതികളാണ് 20കാരനായ ഫുട്ബോള്‍ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചത്. 

കുംബ്രിയയിലെ ബാരോ ഇന്‍ ഫൂണ്‍സില്‍നിന്നുള്ള ബ്രോഗണ്‍ ഗില്ലാര്‍ഡ്, പെയ്ജ് കണ്ണിങ്ങാം, ഷാനോണ്‍ ജോണ്‍സ് എന്നിവരാണ് പ്രതികള്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതികള്‍ മദ്യം നല്‍കി. യുവാവിന് മുന്നില്‍ പ്രകോപനപരമായി നൃത്തം വെക്കുകയും അവന്‍റെ മുടിമുറിക്കുകയും നഗ്നനാക്കിയ ശേഷം ശരീരത്തില്‍ പച്ചക്കറി അരിഞ്ഞുവെക്കുകയും ചെയ്തു. 

ഇതിനുശേഷമായിരുന്നു ലൈംഗികമായി ആക്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ കുറ്റം സമ്മതിച്ചുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികമായി ആക്രമിക്കുകയെന്നതിനെക്കാള്‍ യുവാവിനെ അപമാനിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചു. 

മൂവരെയും ജാമ്യത്തില്‍ വിട്ട കോടതി അവരെ സെക്സ് ഒഫന്‍ഡേഴ്സിന്‍റെ പട്ടികയില്‍പ്പെടുത്തി, ഇവര്‍ക്കുള്ള ശിക്ഷ ഉടന്‍ വിധിക്കും.