ശാസ്ത്രീയ നർത്തകി സോമൽ മാൻസിം​ഗ്, എഴുത്തുകാരൻ രാകേഷ് സിംഹ, ശിൽപ്പി രഘുനാഥ് മഹാപാത്ര, കർഷകരുടെയും ദളിതരുടെയും നേതാവ് രാം ശേഖൽ

ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാലുപേരെ നാമനിർദ്ദേശം ചെയ്തു. ശാസ്ത്രീയ നർത്തകി സോമൽ മാൻസിം​ഗ്, എഴുത്തുകാരൻ രാകേഷ് സിംഹ, ശിൽപ്പി രഘുനാഥ് മഹാപാത്ര, കർഷകരുടെയും ദളിതരുടെയും നേതാവ് രാം ശേഖൽ എന്നിവരാണ് നാമനിർദ്ദേശം ലഭിച്ച നാലുപേർ. സച്ചിൻ ടെൻഡുൽക്കർ, രേഖ, അനു അ​ഗ, കെ. പരശരൻ എന്നിവരുടെ വിരമിക്കൽ ഒഴിവിലേക്കാണ് പുതിയ നാമനിർദ്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തെയും മാനിച്ചാണ് ഈ നടപടി. ഭരണഘടനയിൽ‌ ആർട്ടിക്കിക്കിൾ 80 പ്രകാരം രാഷ്ട്രപതിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പന്ത്രണ്ട് പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാരമുണ്ട്. 

സാഹിത്യം. ശാസ്ത്രം. കല, സാമൂഹ്യസേവനം തുടങ്ങി പ്രത്യേക മേഖലകളിൽ പ്രാവീണ്യവും അറിവും ഉള്ളവരെയാണ് ഈ പദവിയിലേക്ക് പരി​ഗണിക്കുന്നത്. നാമനിർദ്ദശം ചെയ്യപ്പെട്ട അം​ഗങ്ങൾക്ക് ആറ് വർഷമാണ് കാലാവധി. ബോക്സർ മേരി കോം, എഴുത്തുകാരൻ സ്വപൻ ദാസ് ​ഗുപ്ത, അഡ്വക്കേറ്റ് കെ. റ്റി. എസ്. തുളസി, സാമ്പത്തിക വിദ​ഗ്ദ്ധൻ നരേന്ദ്ര യാദവ്, ബിജെപി അം​ഗം സുബ്രമണ്യൻസ്വാമി, രൂപ ​ഗാം​ഗുലി, സുരേഷ് ​ഗോപി, സംബാജി ഛത്രപതി എന്നിവരാണ് ഇപ്പോൾ നിലവിലുള്ള രാജ്യസഭാം​ഗങ്ങൾ.