വയനാട്ടില്‍ രണ്ടാഴ്ചയായി വിനോദസഞ്ചാരികളെത്തുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ അറുപതുശതമാനത്തിന്‍റെ കുറവുണ്ടെന്നാണ് ടൂറിസം വകുപ്പിന‍്റെ വിലയിരുത്തല്‍.
വയനാട്: വയനാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാൻ 'സേഫ് വയനാട്' എന്ന പേരിൽ ബൈക്ക് റാലിയുമായി യുവാക്കൾ. പ്രളയ ശേഷം വയനാട്ടിലേക്ക് ആഭ്യന്തര സഞ്ചാരികളുടേയും വിദേശ വിനോദ സഞ്ചാരികളുടേയും എണ്ണത്തിലുണ്ടായേക്കാവുന്ന കുറവ് മറികടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
വയനാട്ടില്‍ രണ്ടാഴ്ചയായി വിനോദസഞ്ചാരികളെത്തുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ അറുപതുശതമാനത്തിന്‍റെ കുറവുണ്ടെന്നാണ് ടൂറിസം വകുപ്പിന‍്റെ വിലയിരുത്തല്‍. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരും വിദേശ സഞ്ചാരികളും വരുന്നില്ല. വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പോട്ടലുമുണ്ടാകുമൊ എന്ന പേടിയാണ് പ്രധാന കാരണം.
ഇതു പരിഹരിക്കാനുള്ള ആദ്യ ഘട്ടമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 25 യുവാക്കാള്‍ കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു.രണ്ടാം ഘട്ടമെന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേക പ്രചരണം നടത്താനും ആലോചിക്കുന്നുണ്ട്. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ ടൂര്‍ എജന്‍സികളെയും ജില്ലാ ഭരണകൂടം സമീപിച്ചുകഴിഞ്ഞു.

