രാജ്യത്തെ സാധാരണക്കാരെല്ലാം പണത്തിനായി നോട്ടോട്ടമോടുമ്പോള്‍  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ ആർഭാട വിവാഹം വിവാദത്തിൽ. വിവിഐപികളെ വിവാഹവേദിയിലെത്തിക്കാൻ ഒരുക്കിയിരിക്കുന്നത് 50 ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ഗഡ്കരിയുടെ ഓഫീസ് രംഗത്തെത്തി.

കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുടെ മകൾ കേത്കിയുടെ വിവാഹത്തിന് പതിനായിരത്തിലധം അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. നാഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാവ് എൽ കെ അദ്വാനി ആർഎസ് തലവൻ മോഹൻ ഭാഗവത്,  വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, തുടങ്ങിയവർ പങ്കെടുക്കുന്നു. മഹാരാഷ്ട്രയിൽനിന്നു മുഖ്യമന്ത്രി ഫഡ്നവിസും ശിവസേന തലവൻ ഉദ്ദവ് താക്കറെയും എത്തുന്നു. വിവിഐപികളെ വിരുന്നിലേക്ക് എത്തിക്കാൻ 50 ചാർട്ടഡ് വിമാനങ്ങളാണാണ് ഒരുക്കിയതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ആ‍ഡംബര വിവാദത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലീയ ചർച്ചയാണ് നടക്കുന്നത്. അതേസമയം ആരോപണങ്ങൾ തള്ളിയ ഡഡ്കരിയുടെ ഓഫീസ് പത്ത് ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് എത്തുന്നത് എന്നത് എന്ന്  വിശദീകരിച്ചു. ഗഡ്കരിയുടെ മൂന്ന് മക്കളിൽ ഇളയവളായ കേത്കിയെ അമേരിക്കയിൽ ഫേസ്ബുക്കിൽ ജോലിചെയ്യുന്ന ആദിത്യ കഷേദിക്കറാണ് വിവാഹം ചെയ്യുന്നത്. ഡിസംബർ എട്ടിന് ദില്ലിയിൽ വിവാഹസൽക്കാരം നടക്കും.