കോഴിക്കോട്: അനധികൃതമായി വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട് കിനാലൂര്‍ സ്വദേശി വേലായുധനെയാണ് ബാലുശ്ശേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് ആറ് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് വിദേശമദ്യം പിടികൂടിയത്. മുമ്പും സമാനമായ കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.