Asianet News MalayalamAsianet News Malayalam

ആഴക്കടല്‍ മല്‍സ്യബന്ധനം: വിദേശകപ്പലുകള്‍ക്ക് വിലക്ക്

foreign trawlers ban in india deep waters
Author
New Delhi, First Published Mar 3, 2017, 4:20 PM IST

രാജ്യത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ തീരക്കടലില്‍ മീന്‍പിടിക്കാന്‍ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്.ആയിരത്തി ഒരുന്നൂറിലേറെ വിദേശയാനങ്ങള്‍
തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.ഇവര്‍ മല്‍സ്യസമ്പത്ത് കൊളളയടിക്കുന്നതിനെതിരെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രകൃഷി മൃഗപരിപാലന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ്.

200 നോട്ടിക്കല്‍ മൈല്‍ ആഴക്കടല്‍ മേഖലയില്‍ വിദേശ കപ്പലുകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കികൊണ്ടുളള മന്ത്രാലയത്തിന്റെ  മുന്‍ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
വിദേശയാനങ്ങളുടെ പ്രവത്തനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios