രണ്ടാം പ്രതിയെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ  കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് തുടരുകയാണ്. രണ്ടാം പ്രതി ഉദയനെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെയും പ്രതികളെ സ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണർ ദിനിലിൻറെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വിദേശ വനിതയുടെ വസ്ത്രവും ചെരുപ്പും ഉപേക്ഷിച്ചെന്ന് പ്രതികള്‍ പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒന്നും ലഭിച്ചിരുന്നില്ല. 

പ്രതികള്‍ സ്ഥിരമായ സമ്മേളനിക്കുന്ന വീട്ടിലും പരിസരത്തുമായിരുന്നു ഇന്ന് പ്രധാന തെളിവെടുപ്പ്. ഈ മാസം 17വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.