ആയുർവേദ ചികിത്സക്കിടെ കാണാതായ വിദേശ വനിതയെ കാണാതായി

തിരുവനന്തപുരം: ആയുർവേദ ചികിത്സക്കിടെ കാണാതായ വിദേശ വനിതയെ തേടി ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ബുധനാഴ്ച കോവളത്തുനിന്നും കാണാതായ ലിഗ സ്ക്രോമെനെ കണ്ടെത്തുന്നതിന് പൊലീസ് താൽപര്യമെടുക്കുന്നില്ലെന്നാണ് സഹോദരിയുടെ പരാതി.

ആയുർവേദ ചികിത്സക്കുവേണ്ടിയാണ് കഴിഞ്ഞ മാസം 21ന് ലിഗയും സഹോദരി ലിൽസിയും പോത്തൻകോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്. ഐർലൻറിൽ ഹോട്ടൽ ജീവനക്കാരിയായിരുന്ന ലിഗ വിഷാദരോഗത്തിൻറെ ലക്ഷങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് യോഗക്കും ചികിത്സക്കുമായി കേരളത്തിലെത്തിയത്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് പരാതി. എൻറെ സഹോദരിയെ കണ്ടെത്താൻ സർക്കാരും പൊലീസും നാട്ടുകാരും മുൻകൈയെടുക്കണമെന്നാണ് എൻറെ അഭ്യർത്ഥനയെന്ന് സഹോദരി ലില്‍സി പറഞ്ഞു.

മുഖ്യമന്ത്രിക്കും എംബി,സുക്കും ബന്ധുകള്‍ പരാതി നൽകി. അന്വേഷണം ഊർജ്ജിമാായി നടക്കുവെന്ന് പൊലീസ് പറയുന്നു. മുമ്പ് വർക്കലയിൽ വച്ചും ലിഗയെ കാണാതായി പരാതയുണ്ടായിരുന്നു. അന്ന് അന്വേഷണത്തിനൊടിൽ ബീച്ചിൽ വച്ച് കണ്ടെത്തുകയായിരുന്നു.