പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നിലയ്‍ക്കലില്‍ എത്തിയ വിദേശികള്‍ സന്നിധാനത്തേക്ക് പോകാതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖായേൽ മൊറോസയും നദേശ ഉസ്കോവയുമാണ് മടങ്ങിയത്. ശബരിമലയില്‍ പോകാൻ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ മടങ്ങുന്നുവെന്ന് വിദേശികൾ പറഞ്ഞു.