ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശിലെ മുൻ മന്ത്രിയുമായിരുന്ന ​ഡോക്ടർ രാമകൃഷ്ണ കുസുമാരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെള്ളിയാഴ്ച  രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

രാമകൃഷ്ണയെ കൂടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോൺ​ഗ്രസിൽ ചേർന്നിട്ടുണ്ട്. ബിജെപി മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും അതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും മറുപടി പ്രസം​ഗത്തിൽ രാമകൃഷ്ണ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെയും കമല്‍നാഥിന്റെയും കീഴിൽ സംസ്ഥാനം വികസിക്കുമെന്നും കഴിഞ്ഞുപോയ നല്ല ദിനങ്ങള്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1977ല്‍ എംഎല്‍എയായ രാമകൃഷ്ണ പിന്നീട് അഞ്ചു തവണ എംപിയുമായിരുന്നു. 2008ൽ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയും ആയിരുന്നു. ദ്വിഗ് വിജയ് സിങ്ങിന്റെ കാലത്ത് മന്ത്രിയായിരുന്നയാളാണ് ദോമന്‍ സിങ് നഗ്പുരെ.