തിരുവനന്തപുരം: സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ടൊയിരുന്നുവെന്ന് മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഹൈക്കോടതിക്ക് പോലും ഇത് ബോധ്യമായിട്ടുണ്ട്. താന്‍ മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല. ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന് പറഞ്ഞത് സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ചാണ്. രാഷ്ട്രീയ പ്രവേശനം തത്കാലമില്ലെന്നും സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റെന്താണെന്ന് സെന്‍കുമാര്‍ചോദിച്ചു. സെന്‍കുമാര്‍ ബിജെപി മുഖപത്രം ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു.
