ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.
ചെന്നൈ: മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ഡിഎംകെ ലീഡര്‍ ബ്യൂച്ചിപാര്‍ലറില്‍ കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചീത്ത വിളിച്ച് യുവതിയെ സെല്‍വകുമാര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് എഎന്‍ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
മെയ് 25നാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇയാളെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. വേദനകൊണ്ട് യുവതി കരയുന്നതും വീഡിയോയില്‍ വ്യക്തം.
തമിഴ്നാട്ടിലെ പെരാമ്പല്ലൂരില്‍നിന്നുള്ള പ്രാദേശിക നേതാവണ് സെല്‍വകുമാര്‍. യുവതി ഇയാളില്‍നിന്ന് 5 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
