മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ പരസ്യമായി പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി. കെ ശ്രീമതി. സിസ്റ്റത്തിൽ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വീണ പറഞ്ഞത് സത്യമാണെന്ന് പികെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. കിട്ടിപ്പോയി സുവർണാവസരം എന്നാണ് പ്രതിപക്ഷം കാണുന്നത്. മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത ആളാണ് വീണ ജോർജ് എന്നും ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണസംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.