ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  അട്ടർ ഫെയ്ലിയർ

തിരുവനന്തപുരം; മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം നേദാവി ഡോ.ഹാരിസ് ഉയര്‍ത്തിയ പരസ്യ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍.ആരോഗ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍ രംഗത്ത്.ആരോഗ്യ മന്ത്രി അട്ടർ ഫെയ്ലിയർ ആണ് ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി. വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ല .തെറ്റ് തിരുത്താൻ തയ്യാറായില്ല .സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണ ജോര്‍ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണ്.വിമർശനം ചൂണ്ടിക്കാട്ടിയാൽ വ്യക്തിയാധിക്ഷേപമാണ് മന്ത്രി നടത്തുന്നത്..മന്ത്രിയുടെ അധിക്ഷേപത്തിന് താൻ മറുപടി പറയുന്നില്ല.മുൻകാല സർക്കാരുകൾ ആരോഗ്യ രംഗം നന്നായാണ് കൈകാര്യം ചെയ്തത്.ഇപ്പോൾ എന്തെങ്കിലും പറയുമ്പോൾ ഫ്ലാഷ് ബാക്ക് നോക്കാനാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു

അതിനിടെ നടപടി മുന്നിൽ കണ്ടു വകുപ്പിന്‍റെ ചുമതല കൈമാറിയെന്ന് ഡോ.ഹാരിസ് പറഞ്ഞു.ഡോക്ടർ നിർമാലിനാണ് ചുമതല കൈമാറിയത്.പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്‍റെ പ്രവർത്തനം തടസ്സപെടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തത്..ല്ലാ രേഖകളും കൈമാറി.തനിക്ക് .ഭയം ഇല്ല.ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും സത്യം തുറന്നു പറഞ്ഞതിന് തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.ഠനകാലം മുതൽ തിക്താനുഭവങ്ങൾ ഉണ്ട്

താനൊരു സത്യസന്ധനാണ്.സത്യം കണ്ടാൽ വിളിച്ചു പറയും.അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണം എന്ന് പറഞ്ഞു.രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്.ആ പുഞ്ചിരിയാണ് തന്‍റെ സമ്മാനം.മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു.അവർക്കെതിരെ തന്‍റെ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി