മുന്‍ രഞ്ജി നായകന്‍ ബാബു അച്ഛാരത്ത് അന്തരിച്ചു

First Published 10, Apr 2018, 4:16 PM IST
Former Kerala cricketer Acharath Babu passes away
Highlights

വലംകൈ ബാറ്റ്സ്മാനും വലം കൈ മീഡിയം പേസറുമായിരുന്ന ബാബു കേരളത്തിനായും തിരുവിതാംകൂര്‍-കൊച്ചി ടീമുകള്‍ക്കായും കളിച്ചു.

കണ്ണൂര്‍: മുൻ രഞ്ജിട്രോഫി  ക്യാപ്റ്റനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് കോച്ചുമായിരുന്ന ബാബു അച്ഛാരത്ത്(81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗ് നേതാവാിരുന്ന ഇ അഹമ്മദിന്റെ സഹോദരി ഭർത്താവു കൂടിയാണ് ബാബു അച്ചാരത്ത്.

വലംകൈ ബാറ്റ്സ്മാനും വലം കൈ മീഡിയം പേസറുമായിരുന്ന ബാബു കേരളത്തിനായും തിരുവിതാംകൂര്‍-കൊച്ചി ടീമുകള്‍ക്കായും കളിച്ചു. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 202 റണ്‍സും ആറ് വിക്കറ്റും നേടിയിട്ടുണ്ട്. 1956 മുതല്‍ 1966വരെയായിരുന്നു അദ്ദേഹത്തിന്റെ ക്രിക്കറ്റ കരിയര്‍.

 

loader