റേഡിയോ ജോക്കിയുടെ വധം: 'അലിഭായ്' ഇന്ന് കേരളത്തിലെത്തുമെന്ന് സൂചന

First Published 10, Apr 2018, 7:02 AM IST
Former Kerala radio jockeys murder case alibai may surrender today
Highlights

റേഡിയോ ജോക്കിയുടെ വധം: മുഖ്യ പ്രതി ഇന്ന് കേരളത്തിലെത്തുമെന്ന് സൂചന

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാത കേസിലെ മുഖ്യപ്രതി ഇന്ന് പൊലീസിൽ കീഴടങ്ങിയേക്കും. കൊലപാതകത്തിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപ്പെട്ട അലിഭായ് എന്ന സാലിഹ് ബിൻ ജലാൽ ഇന്ന് നാട്ടിൽ തിരിച്ചെത്തുമെന്നാണ് സൂചന. 

സാലിഹിനോടൊപ്പം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഷംസീർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ കീഴടങ്ങാൻ തയ്യാറാണെന്ന കാര്യം സാലിഹ് അഭിഭാഷകൻ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ സാലിഹ് ടിക്കറ്റെടുത്തിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

loader