വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശത്തെ നിക്ഷേപങ്ങൾ മറച്ചുവയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങി വിവിധ കുറ്റങ്ങളിൽ രണ്ട് കേസുകളാണ് ഷെരീഫിന് പാകിസ്ഥാൻ സുപ്രീം കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്. ഇപ്പോൾ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി. അഴിമതിക്കേസിൽ ഷെരീഫിനെ 7 വർഷം തടവിന് ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവിന് പുറമെ 25 ലക്ഷം ഡോളർ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശത്തെ നിക്ഷേപങ്ങൾ മറച്ചുവയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങി വിവിധ കുറ്റങ്ങളിൽ രണ്ട് കേസുകളാണ് ഷെരീഫിനെതിരെ ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ ഒരു കേസിൽ കോടതി ഷെരീഫിനെ കുറ്റവിമുക്തനാക്കി. ഇപ്പോൾ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇന്ന് തന്നെ അദ്ദേഹത്തെ ജയിലലേക്ക് മാറ്റിയേക്കും. കേസിൽ അപ്പീൽ നൽകാൻ നവാസ് ഷെരീഫിന് അവസരമുണ്ട്. ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തിന് മുന്നിൽ ഷെരീഫിന്റെ പാർട്ടി അണികൾ ഒത്തുകൂടിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് സർക്കാർ ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഈ വർഷം ജൂലൈയിൽ മറ്റൊരു കേസിൽ ഷെരീഫിന് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. ഈ കേസിൽ പാക് സുപ്രീം കോടതി പിന്നീട് നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചിരുന്നു.
