മുന്‍ പൊലീസ് കമ്മീഷണറുടെ വാഹനം കൊള്ളയടിച്ച് മോഷ്ടാക്കള്‍ മുപ്പതിനായിരം രൂപയും ഐ പാഡും രേഖകളും നഗരമധ്യത്തില്‍ നിന്ന് മോഷണം പോയത്
ദില്ലി: തീക്കട്ടയില് ഉരുമ്പരിച്ചെന്ന് പറയാറുണ്ട്. അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദില്ലി പൊലീസ്. മുന് ദില്ലി പൊലീസ് കമ്മീഷണറുടെ വാഹനത്തില് നിന്ന് മുപ്പതിനായിരം രൂപയും ഐ പാഡും രേഖകളും നഗരമധ്യത്തില് നിന്ന് മോഷണം പോയിരിക്കുകയാണ്. റോഡ് സൈഡില് നിര്ത്തിയിട്ട വാഹനത്തില് നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള് മോഷണം പോയിരിക്കുന്നത്.
1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബ്രിജേഷ് കുമാര് ഗുപ്തയുടെ വാഹനത്തില് നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കളും പണവും രേഖകളും കവര്ന്നത്. ചണ്ഡിഗഡിലേക്കുള്ള യാത്രയിലായിരുന്നു ഗുപ്ത. യാത്രയ്ക്കിടെ മജ്നു കാ ടിലയ്ക്ക് സമീപം വാഹനം നിര്ത്തിയിട്ടപ്പോഴായിരുന്നു മോഷണം നടന്നത്.
സംഭവത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോറന്സിക് സംഘവും അന്വേഷണ സംഘത്തിലുണ്ട്. പ്രാദേശിക മോഷണ സംഘങ്ങളെയും സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ട്. കാര് പാര്ക്ക് ചെയ്തതിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
