വത്തിക്കാൻ: താൻ ജീവിതത്തിന്റെ അവസാനത്തോടടുത്തുവെന്നും സ്വർഗീയഭവനത്തിലേക്കുള്ള തീർഥയാത്രയിലാണെന്നും ബനഡിക്ട് മാർപാപ്പ. ആരോഗ്യകാരണങ്ങളാൽ 2013ൽ 85–ാം വയസ്സിൽ സ്ഥാനമൊഴിഞ്ഞ ബനഡിക്ട് മാർപാപ്പ, തന്റെ സ്ഥാനത്യാഗത്തിന്റെ അഞ്ചാം വാർഷികത്തിൽ ആശംസകളറിയിച്ചവർക്കു നന്ദി പറഞ്ഞ് ഒരു ദിനപത്രത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വിശദമാക്കിയത്.
സ്വർഗീയ ഭവനത്തോടടുക്കുന്നതിന്റെ സൂചനകൾ തന്റെ ശരീരം കാണിച്ചുതുടങ്ങിയതായും അദ്ദേഹം കത്തിൽ പറയുന്നു. വിശ്രമജീവിതം നയിക്കുന്ന ബനഡിക്ട് മാർപാപ്പ ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. തനിക്ക് പ്രതീക്ഷിച്ചതിലധികം സ്നേഹം നല്‍കിയവര്‍ക്ക് അദ്ദേഹം കത്തില്‍ നന്ദി പറഞ്ഞു. ജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ സ്നേഹമുള്ളവര്‍ ചുറ്റുമുള്ളതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
