Asianet News MalayalamAsianet News Malayalam

ചങ്ക്‌സ് ടൂവില്‍ എത്തുമോ..?,  മുന്‍ പോണ്‍ താരം മിയ ഖലീഫ പറയുന്നു

Former porn star Mia Khalifa making acting debut with Malayalam sex comedy Heres the truth
Author
First Published Nov 1, 2017, 6:50 PM IST

മലയാളികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് പ്രമുഖ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലെത്തുന്നു എന്ന വെളിപ്പെടുത്തല്‍. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ മലയാളത്തിലേക്ക് എത്തുമെന്ന് അറിയിച്ചത്.  കാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും. താരത്തിന് ഒരു പാട്ടും ചിത്രത്തിലുണ്ടാകുമെന്ന് ഒമര്‍ പറഞ്ഞിരുന്നു. മിയയുമായി അവസാനഘട്ട ചര്‍ച്ച ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും ഒമര്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളുന്നതാണ് സാക്ഷാല്‍ മിയ 2015ല്‍ ട്വിറ്ററിലിട്ട ഒരു കുറിപ്പ്.. താന്‍ ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് മിയ അന്ന് ട്വിറ്ററില്‍ കുറിച്ചത്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റില്‍ ഇന്ത്യയിലേക്ക് വരാന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും മിയ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യയില്‍ എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലായിരുന്ന മിയയുടെ കുറിപ്പ്. എന്നാല്‍ പുതിയ വിവാദത്തില്‍ മിയ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും പ്രതിനിധികള്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. .

Follow Us:
Download App:
  • android
  • ios