1996-97 കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയത്.

കൊല്ലം: പെന്‍ഷന്‍കാരുടേയും മരിച്ചുപോയവരുടേയും പെന്‍ഷന്‍ തുകയില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ട്രഷറി ഉദ്യോഗസ്ഥന് നാല് വര്‍ഷം
തടവ് ശിക്ഷ. കൊല്ലം ചാത്തന്നൂര്‍ സബ് ട്രഷറിയില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന കൊല്ലം മൈലക്കാട് സ്വദേശി അംബികേശന്‍ നായര്‍ക്കാണ് ശിക്ഷ. 25,000 രൂപ പിഴയും അടയ്ക്കണമെന്ന് വിജിലന്‍സ് കോടതി വിധിച്ചു. 1996-97 കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയത്. രേഖകളില്‍ കൃത്രിമം കാട്ടിയാണ് 1,05,493 രൂപ അംബകേശന്‍ നായര്‍ തട്ടിച്ചത്.