അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. അമേരിക്കയെ മാറ്റത്തിന്‍റെ കാലത്തിലൂടെ നയിച്ച പ്രസിഡന്‍റാണ് ജോർജ് ബുഷ് സീനിയർ. ശീതയുദ്ധകാലത്തും ഒടുവിൽ സോവിയറ്റ് യൂണിയൻ നിലംപതിച്ചപ്പോഴും അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു ബുഷ് സീനിയർ‍. 

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

Scroll to load tweet…

1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. സോവിയറ്റ് യൂണിയനുമായി നിലനിന്ന ശീത യുദ്ധം അവസാനിച്ചതും സോവിയറ്റ് യൂണിയന്‍ ശിഥിലമായതും അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. മകന്‍ ജോര്‍ജ് ബുഷ് അമേരിക്കയുടെ 43 ാമത്തെ പ്രസിഡന്‍റായിരുന്നു.