സഭക്കുള്ളിൽ വൈദികരും കന്യാസ്ത്രീകളും  അച്ചടക്കം പാലിക്കണം എന്നതായിരുന്നു കർദിനാൾ ഇറക്കിയ ഇടയലേഖനത്തിന്റെ ഉള്ളടക്കം. അനുവാദമില്ലാതെ പൊതു സമരങ്ങളിൽ പങ്കെടുക്കരുതെന്നും ഇടയലേഖനത്തിൽ പറഞ്ഞിരുന്നു. 

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനത്തെ വിമർശിച്ച് ഫോറം ഫോർ ജസ്റ്റിസ് ആൻ‍ഡ് പീസ് . 2019 ജനുവരി 18ന് പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ആശങ്കയുണ്ടെന്ന് ഫോറം വിശദമാക്കി. സഭയിൽ നടന്ന സമീപകാല സംഭവങ്ങളും സഭയുടെ നിലപാടും ആശങ്കയുണ്ടാക്കുന്നുവെന്ന് ഫോറം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ നടപടിയെടുക്കുകയാണ് സഭ ചെയ്യേണ്ടത്. സഭയിലെ കന്യാസ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കുറിപ്പിൽ ഫോറം അറിയിച്ചു . ഇന്ത്യയിൽ സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തനം നടത്തുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും സംഘടനയാണ് 'ഫോറം ഫോർ ജസ്റ്റിസ് ആൻഡ് പീസ്'. 

സഭക്കുള്ളിൽ വൈദികരും കന്യാസ്ത്രീകളും അച്ചടക്കം പാലിക്കണം എന്നതായിരുന്നു കർദിനാൾ ഇറക്കിയ ഇടയലേഖനത്തിന്റെ ഉള്ളടക്കം. അനുവാദമില്ലാതെ പൊതു സമരങ്ങളിൽ പങ്കെടുക്കരുതെന്നും ഇടയലേഖനത്തിൽ പറഞ്ഞിരുന്നു.