നെയ്മര്‍ കളത്തില്‍ അഭിനയിക്കുകയാണെന്നാണ് വിമര്‍ശനം

മോസ്കോ: വമ്പന്മാര്‍ പലരും ലോകകപ്പിലെ കളി മതിയാക്കി നാട് പിടിച്ചപ്പോള്‍ ഫേവറിറ്റുകളായി എത്തി ക്വാര്‍ട്ടറിലേക്ക് മിന്നുന്ന പ്രകടനവുമായി മുന്നേറിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് റൗണ്ടില്‍ അല്‍പം നിറം മങ്ങിയെങ്കിലും ഗോളടിച്ചും വഴിയൊരുക്കിയും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം നെയ്മര്‍ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്തത്. പക്ഷേ, അപ്പോഴും അനാവശ്യമായി വീഴുന്നവനെന്നും ഫൗളുകളില്‍ അമിതാഭിനയം കാണിക്കുന്നവനെന്നും നെയ്മര്‍ക്ക് പേര് വീണ് കഴിഞ്ഞു. എന്നാല്‍, മെയ്മര്‍ ഫൗള്‍ ചെയ്യപ്പെടുന്നതാണോ, അതോ അഭിനയിക്കുന്നതാണോ? ആരാധകരും താരത്തിന്‍റെ വിമര്‍ശകരും ഈ ചോദ്യത്തിന് പിന്നാലെയാണ്. റഷ്യന്‍ ലോകകപ്പിലെ കാനറികളുടെ ആദ്യ പോരാട്ടമായിരുന്നു സ്വിറ്റ്സര്‍ലാന്‍റുമായി നടന്നത്. സമനിലയായ ആ മത്സരത്തില്‍ നെയ്മറിന്‍റെ വീഴ്ചള്‍ കാണാം... ഇതിന് ശേഷം തീരുമാനിക്കാം ഓസ്കര്‍ കൊടുക്കണമോ വേണ്ടയോ എന്ന്...

വീഡിയോ കാണാം...