സംഭവസ്ഥലത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ലാബിൽ അയച്ചതായും പൊലീസ് പറഞ്ഞു. 

ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ കോസികലൻ പ്രദേശത്ത് പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ​ഗ്രാമങ്ങളിൽ സംഘർഷാവസ്ഥ. ഞായറാഴ്ചയാണ് ജഡം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ലാബിൽ അയച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേ​ഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 

എന്നാൽ വാഹനത്തിൽ പശുവിനെ കടത്തിക്കൊണ്ടു പോകുന്നതായി കണ്ടെന്ന് ജനക്പൂരി സ്വദേശിയായ ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വാഹനം തടഞ്ഞു നിർ‌ത്താൻ ശ്രമിച്ചെങ്കിലും അവർ നിർത്താതെ ഓടിച്ചു പോയെന്നും ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവത്തെക്കുറിച്ചും അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.