ഇവിടത്തെ ചരിത്രഗവേഷകനായ അമിത്റായ് ജയ് ആണ് ഈ നാണയങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ച് വിശദീകരണം നൽകിയത്. എഡി 200-220 കാലത്ത് ഭരണം നടത്തിയിരുന്ന വാസുദേവ രാജാവിന്റെ കാലത്തെ നാണയങ്ങളാണിതെന്നാണ് അമിത് റായ് വെളിപ്പെടുത്തി.
ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പതിലെ ഖപ്രാമന ഗ്രാമത്തിൽ നിന്ന് 1800 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ചെമ്പ് നാണയങ്ങൾ കണ്ടെത്തി. ഒരു മലയിൽ ഖനനം നടത്തുന്ന സമയത്താണ് പ്രദേശവാസികൾക്ക് ഈ നാണയങ്ങൾ ലഭിച്ചത്. കുശാൻ കാലഘട്ടത്തിലേതാണ് ഈ നാണയങ്ങൾ എന്നാണ് നിഗമനം.
ഇവിടത്തെ ചരിത്രഗവേഷകനായ അമിത്റായ് ജയ് ആണ് ഈ നാണയങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ച് വിശദീകരണം നൽകിയത്. എഡി 200-220 കാലത്ത് ഭരണം നടത്തിയിരുന്ന വാസുദേവ രാജാവിന്റെ കാലത്തെ നാണയങ്ങളാണിതെന്നാണ് അമിത് റായ് വെളിപ്പെടുത്തി. ഒരു നാണയത്തിന് എട്ട് ഗ്രാം ഭാരമുണ്ട്.
ഈ പ്രദേശത്ത് നിന്ന് ചരിത്രപരമായ വസ്തുക്കൾ ലഭിക്കുന്നത് ആദ്യമായിട്ടല്ല. മുമ്പ് നാലായിരം വർഷം പഴക്കമുള്ള രഥവും കരകൗശല വസ്തുക്കളും ഇവിടെ നിന്ന് ആർക്കിയോളജി വകുപ്പ് കണ്ടെടുത്തിരുന്നു. കൂടാതെ ചെമ്പു പാത്രങ്ങളും വാളുകളും യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പടച്ചട്ടകളും കണ്ടെടുത്തിരുന്നു.
