കുടംബത്തിലെ മൂന്ന് പേര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നാണ് 12.4 ലക്ഷത്തിന്‍റെ പുതിയ നോട്ടുകള്‍ ത്തോളം രൂപ അഹമ്മദാബാദ് പൊലീസ് പിടികൂടിയത്.

വിവാഹാവശ്യത്തിനു വേണ്ടി വ്യത്യസ്ഥ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി എടുത്ത രൂപയാണിതെന്നാണ് യാത്രികര്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കു സാധിച്ചില്ല.

വിവാഹ ആവശ്യത്തിനു പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. പിടികൂടിയ പണം പൊലീസ് ആദായനികുതി വകുപ്പിനു കൈമാറി.